Cricket Cricket-International Top News

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച.!

December 22, 2022

author:

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച.!

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ധാക്കയിലെ ഷേരെ ബംഗ്ലാ സ്റ്റേഡിയത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സിൽ ആദ്യംബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 62 ഓവർ പൂർത്തിയായപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് ആണ് ബംഗ്ലാദേശിൻ്റെ സമ്പാദ്യം. ആദ്യ ദിനത്തിൻ്റെ അവസാന സെഷനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നാം നമ്പറിൽ കളത്തിലിറങ്ങിയ മോമിനുൾ ഹക്കിന് മാത്രമാണ് 67 (134) മികച്ചൊരു ബാറ്റിംഗ് പുറത്തെടുക്കാൻ കഴിഞ്ഞത്. താരം നോട്ടൗട്ടായി ബാറ്റിംഗ് തുടരുകയാണ്.

38 പന്തിൽ 14 റൺസുമായി മെഹദി ഹാസനാണ് മൊമിനുളിന് കൂട്ടായി ക്രീസിൽ ഉള്ളത്. ഷാൻ്റോ 24 (57), സക്കീർ ഹസൻ 15 (34), ക്യാപ്റ്റൻ ഷക്കീബ് 16 (39), മുഷ്ഫിക്കർ 26 (46), ലിട്ടൻ ദാസ് 25 (26) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് ഇതുവരെ നഷ്ടമായിട്ടുള്ളത്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിനും, ജയദേവ് ഉനാദ്കട്ടും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് സ്വന്തമാക്കിയത് ഉമേഷ് യാദവ് ആണ്.

എന്തായാലും ആദ്യ ദിനം അവസാനിക്കുന്നതിന് മുമ്പ് തന്നെ ബംഗ്ലാദേശിനെ ഓൾ ഔട്ട് ആക്കുവാൻ ഇന്ത്യയ്ക്ക് കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Leave a comment