European Football Foot Ball Top News transfer news

മെക്സിക്കൻ താരം ഒച്ചോവ സീരി എ ക്ലബായ സാലെർനിറ്റാനയിലേക്ക്.!

December 21, 2022

author:

മെക്സിക്കൻ താരം ഒച്ചോവ സീരി എ ക്ലബായ സാലെർനിറ്റാനയിലേക്ക്.!

നോർത്ത് അമേരിക്കൻ ടീമായ മെക്സിക്കോയുടെ മിന്നും ഗോൾ കീപ്പറാണ് 37 വയസുകാരനായ ഗ്വില്ലർമോ ഒച്ചോവ. ദേശീയ ടീമിന് വേണ്ടിയുള്ള തൻ്റെ അവസാന ലോകകപ്പ് ആയിരുന്നു താരം ഖത്തറിൽ കളിച്ചത്. ഇപ്പോഴിതാ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ താരം ഇറ്റാലിയൻ ക്ലബായ സാലെർനിറ്റാനയിലേക്ക് കൂടുമാറാൻ ഒരുങ്ങുകയാണ്. വരുന്ന ദിവസം തന്നെ ഈയൊരു ട്രാൻസ്ഫർ പൂർത്തിയാക്കുവാനായി താരം ഇറ്റലിയിലേക്ക് പറക്കും. നിലവിലെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുവാൻ പോകുന്നത് കൊണ്ടുതന്നെ ഫ്രീഏജൻ്റ് ആയിക്കൊണ്ടാവും താരം സാലെർനിറ്റാനയിലേക്ക് ചേക്കേറുക. നിലവിൽ മെക്സിക്കൻ ക്ലബായ ക്ലബ് അമേരിക്കയിലാണ് ഒച്ചോവ കളിച്ചുകൊണ്ടിരിക്കുന്നത്. 2019ൽ ക്ലബ് അമേരിക്കയിൽ എത്തിയ താരം ഇതിനോടകം 118 മത്സരങ്ങളിൽ ടീമിൻ്റെ വലകാത്തിട്ടുണ്ട്.

Leave a comment