European Football Foot Ball Top News transfer news

സ്പാനിഷ് താരം ഇസ്കോ സെവിയ്യയുമായുള്ള കരാർ അവസാനിപ്പിക്കുന്നു.!

December 20, 2022

author:

സ്പാനിഷ് താരം ഇസ്കോ സെവിയ്യയുമായുള്ള കരാർ അവസാനിപ്പിക്കുന്നു.!

റയൽ മാഡ്രിഡിൽ നിന്നും ഈ സീസണിൽ സെവിയ്യയിലേക്ക് കൂടുമാറിയ താരമാണ് ഇസ്കൊ. റയലിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നായിരുന്നു താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. എന്നാൽ വലിയ പ്രതീക്ഷയിൽ സെവിയ്യയിൽ എത്തിയെങ്കിലും ഇതേവരെ പ്രതിഭക്കൊത്തൊരു പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. 12 മത്സരങ്ങളിൽ മാത്രമാണ് താരം സെവിയ്യക്കായി ഇതുവരെ കളത്തിലിറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ ഇസ്ക്കോ സെവിയ്യയുമായുള്ള കരാർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇരുകക്ഷികളും തമ്മിലുള്ളൊരു പരസ്പര ധാരണയിലാണ് ഈയൊരു കോൺട്രാക്ട് ടെർമിനേഷൻ നടക്കുവാൻ പോകുന്നത്. എന്തായാലും അതിനായുള്ള വർക്കുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് ഫ്രീഏജൻ്റ് ആയികൊണ്ട് മറ്റേതെങ്കിലും ക്ലബിലേക്ക് ചേക്കേറുവാൻ കഴിയും.

Leave a comment