European Football Foot Ball Top News transfer news

ബ്രസീലിയൻ താരം മത്തെയുസ് കുഞ്ഞ വോൾവ്സിൽ.!

December 20, 2022

author:

ബ്രസീലിയൻ താരം മത്തെയുസ് കുഞ്ഞ വോൾവ്സിൽ.!

സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിൻ്റെ ബ്രസീലിയൻ താരമായിരുന്ന മത്തെയുസ് കുഞ്ഞ ഇനി പ്രീമിയർ ലീഗ് ക്ലബായ വോൾവറാംപ്ടൺ വാണ്ടെറേഴ്സിനായി പന്ത് തട്ടും. ഇരു ക്ലബുകളും തമ്മിൽ കരാർ പൂർത്തിയാക്കിയിട്ടുണ്ട്. ലോൺ അടിസ്ഥാനത്തിൽ ആകും താരം വോൾവ്സിലേക്ക് ചേക്കേറുക. സീസൺ അവസാനം താരത്തെ സ്വന്തമാക്കാനുള്ള ഓപ്ഷൻ കൂടി കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനായി 40/50 മില്യൺ യൂറോ ആയിരിക്കും ചിലവഴിക്കേണ്ടി വരിക. ഡീലിൻ്റെ എല്ലാ പേപ്പർ വർക്കുകളും പൂർത്തിയായതിന് ശേഷമായിരിക്കും താരത്തിൻ്റെ മെഡിക്കൽ നടക്കുക.

2021 വലിയ പ്രതീക്ഷകളോടെ അത്ലറ്റിക്കോ ടീമിൽ എത്തിച്ച താരമായിരുന്നു 23 വയസുകാരനായ കുഞ്ഞ. എന്നാൽ താരത്തിന് മികവുറ്റൊരു പ്രകടനം അവിടെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. 40 മത്സരങ്ങളിൽ അത്ലറ്റിക്കോക്കായി കളത്തിലിറങ്ങിയ താരം 6 ഗോളുകളാണ് നേടിയിട്ടുള്ളത്. എന്തായാലും പ്രീമിയർ ലീഗിൽ താരത്തിന് ശോഭിക്കാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment