European Football Foot Ball Top News transfer news

ഫ്രഞ്ച് താരം എൻകുങ്കുവുമായി കരാറിൽ എത്തി ചെൽസി.!

December 17, 2022

author:

ഫ്രഞ്ച് താരം എൻകുങ്കുവുമായി കരാറിൽ എത്തി ചെൽസി.!

ജർമൻ ക്ലബായ ആർ.ബി ലെയിപ്സിഗിൻ്റെ ഫ്രഞ്ച് താരമായ ക്രിസ്റ്റഫർ എൻകുങ്കുവുമായി കരാർ ഒപ്പുവെച്ച് പ്രീമിയർലീഗ് വമ്പന്മാരായ ചെൽസി. കരാറുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ഡോക്യുമെൻ്റുകളും ഇതിനോടകം തന്നെ സൈൻ ചെയ്തുകഴിഞ്ഞു. 2023 ജൂലായിൽ ആയിരിക്കും താരം ചെൽസിയിൽ ജോയിൻ ചെയ്യുക. 60 മില്യൺ യൂറോയിൽ അധികമുള്ളൊരു തുകയാണ് താരത്തെ റിലീസ് ചെയ്യുവാൻ ചെൽസി ലെയിപ്സിഗിന് നൽകുന്നത്. താരത്തിൻ്റെ മെഡിക്കലും മറ്റും കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ പൂർത്തിയായിരുന്നു. എന്തായാലും ചെൽസിയെ സമ്പന്ധിച്ച് മികച്ചൊരു സൈനിങ് തന്നെയാണ് എൻകുങ്കുവിൻ്റേത്.

25 വയസ് മാത്രം പ്രായമുള്ള താരം 2019ലാണ് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിൽ നിന്നും ലെയിപ്സിഗിലേക്ക് എത്തിയത്. ഇതിനോടകം 109 മത്സരങ്ങളിൽ എൻകുങ്കു ലെയിപ്സിഗിനായി കളത്തിലിറങ്ങിയിട്ടുണ്ട്. അതിൽ നിന്നും 43 ഗോളുകൾ നേടുവാനും താരത്തിനായി. എന്തായാലും ഈയൊരു സീസൺ താരം ലെയിപ്സിഗിൽ തന്നെയാവും കളിക്കുക. വരുന്ന ജൂൺ മാസം മാത്രമേ എൻകുങ്കുവിനെ ചെൽസിയുടെ നീലക്കുപ്പായത്തിൽ കാണുവാൻ കഴിയൂ.

Leave a comment