European Football Foot Ball Top News transfer news

എൻഡ്രിക്കിനെ സ്വന്തമാക്കി റയൽ മാഡ്രിഡ്.!

December 8, 2022

author:

എൻഡ്രിക്കിനെ സ്വന്തമാക്കി റയൽ മാഡ്രിഡ്.!

പാൽമിറാസിൻ്റെ ബ്രസീലിയൻ വണ്ടർകിഡ് ആയ എൻഡ്രിക്ക് ഫെലിപ്പെയ്ക്കായുള്ള റെയ്സിൽ ഒടുവിൽ റയൽ മാഡ്രിഡിന് തന്നെ വിജയം. ഫ്രഞ്ച് ക്ലബായ പി.എസ്.ജി മുന്നോട്ട് വെച്ച ഓഫർ പാൽമിറാസ് നിരസിച്ചതോടെ റയൽ താരത്തെ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു. 16കാരനായ താരവുമായി റയൽ കരാർ പൂർത്തിയാക്കിയിരിക്കുന്നു. കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇതിനോടകംതന്നെ ധാരണയായിട്ടുണ്ട്. താരത്തിനായി 72 മില്യൺ യൂറോയുടെ ഒരു ഫുൾ പാക്കേജ് ആണ് റയൽ പാൽമെറാസിന് നൽകുക.

വ്യക്തിഗത നിബന്ധനകളും വെർബൽ എഗ്രിമെൻ്റുമെല്ലാം ഈ മാസം തന്നെ ഒപ്പുവെയ്ക്കും. 2006ൽ ജനിച്ച താരത്തിന് ഇപ്പൊൾ 16 വയസ് മാത്രമാണ് പ്രായം. അതുകൊണ്ടുതന്നെ 2024ൽ 18 വയസ് പൂർത്തിയായതിന് ശേഷം മാത്രമായിരിക്കും എൻഡ്രിക്ക് റയലിൽ ജോയിൻ ചെയ്യുക. എന്തായാലും റയലിനെ സംബന്ധിച്ച് ഭാവിയിൽ വലിയൊരു മുതൽക്കൂട്ട് ആയേക്കാവുന്ന താരമാണ് എൻഡ്രിക്ക്.

Leave a comment