Cricket Cricket-International Top News

മെൽബൺ സ്റ്റാർസിന്റെ ക്യാപ്റ്റനായി ഓസ്ട്രേലിയൻ താരം ആദം സാമ്പ

December 7, 2022

author:

മെൽബൺ സ്റ്റാർസിന്റെ ക്യാപ്റ്റനായി ഓസ്ട്രേലിയൻ താരം ആദം സാമ്പ

ബിഗ് ബാഷ് ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്ക് മെൽബൺ സ്റ്റാർസിന്റെ ക്യാപ്റ്റനായി ഓസ്ട്രേലിയൻ സ്പിൻ ബോളർ ആദം സാമ്പയെ തെരഞ്ഞെടുത്തു. സ്ഥിരം നായകൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ അഭാവത്തിലാണ് മെൽബൺ സ്റ്റാർസ് സാമ്പയെ വരാനിരിക്കുന്ന ബിപുതിയ നായകനായി നിയമിച്ചിരിക്കുന്നത്.

അതേസമയം 23 കാരനായ ജേസൺ സംഘയെ സിഡ്‌നി തണ്ടറിന്റെ പുതിയ നായകനായി നിയമിച്ചു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഉസ്മാൻ ഖവാജ പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി വിട്ടതിനാലാണ് പുതിയ ക്യാപ്റ്റനെ ടീം തെരഞ്ഞെടുത്തത്. ഈ സീസണിൽ ഖവാജ ബ്രിസ്ബെയ്ൻ ഹീറ്റിനെ നയിക്കും. കഴിഞ്ഞ സീസണിൽ ഉസ്മാൻ ഖവാജയ്ക്ക് മൂന്ന് മത്സരങ്ങൾ നഷ്ടമായപ്പോൾ തണ്ടറിന്റെ ടീമിനെ നയിച്ചതും ഈ യുവതാരമാണ്. ക്യാപ്റ്റനെന്ന നിലയിൽ ഡേവിഡ് വാർണറുടെ ലഭ്യത ഇപ്പോഴും പരിഗണനയിലുണ്ട്. എന്നാൽ സംഘയെ മുഴുവൻ സമയ റോൾ നൽകുകയായിരുന്നു.

Leave a comment