European Football Foot Ball Top News transfer news

ബ്രസീലിയൻ വണ്ടർ കിഡ്ഡായ എൻഡ്രിക്കുമായുള്ള ഡീലിന് തൊട്ടരികിൽ റയൽ മാഡ്രിഡ്.!

December 7, 2022

author:

ബ്രസീലിയൻ വണ്ടർ കിഡ്ഡായ എൻഡ്രിക്കുമായുള്ള ഡീലിന് തൊട്ടരികിൽ റയൽ മാഡ്രിഡ്.!

നിലവിൽ ബ്രസീലിൻ്റെ ഭാവി പ്രതീക്ഷകളിൽ ഒന്നാണ് പാൽമെറാസിൻ്റെ വണ്ടർ കിഡ്ഡായ എൻഡ്രിക്ക് ഫിലിപ്പെ. 2006ൽ ജനിച്ച എൻഡ്രിക്കിന് വെറും 16 വയസ് മാത്രമാണ് പ്രായം. ഇതിനോടകം തന്നെ യൂറോപ്പിലെ പല വമ്പൻ ക്ലബുകളും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. പി.എസ്.ജി, ബാഴ്സലോണ തുടങ്ങിയവർ എല്ലാം അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ സ്പാനിഷ് വമ്പന്മാരായ റയൽ താരത്തിനെ സ്വന്തമാക്കുന്നതിന് തൊട്ടരികിൽ എത്തിയതായാണ് അറിയുവാൻ കഴിയുന്നത്. വ്യക്തിഗത നിബന്ധനകൾ ഒപ്പ് വെക്കുന്നതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. 72 മില്യൺ യൂറോയുടെ ഒരു ഫുൾ പാക്കേജ് ആണ് റയൽ ഇപ്പോൾ താരത്തിന് മുമ്പിൽ വെച്ചിട്ടുള്ളത്. എന്നിരുന്നാലും ഈയൊരു ഡീൽ പൂർത്തിയായിട്ടില്ല. മറ്റു ക്ലബ്ബുകളെ പിന്തള്ളിക്കൊണ്ട് താരവുമായി എത്രയും പെട്ടെന്ന് കരാറിൽ എത്തുവാൻ ആണ് റയൽ ശ്രമിക്കുന്നത്.

ഫ്രഞ്ച് വമ്പന്മാർ ആയ പാരീസ് ഇപ്പോൾ താരത്തിന് വേണ്ടിയുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങിയെന്ന് അറിയുവാൻ കഴിയുന്നത്. പാരീസ് 58 മില്യൺ യൂറോ ആയിരുന്നു താരത്തിന് വേണ്ടി ഓഫർ ചെയ്തിരുന്നത്. കൂടാതെ പാൽമെറാസിൻ്റെ മറ്റൊരു താരമായ എസ്തെവായോക്ക് വേണ്ടി 35 മില്യൺ യൂറോയും പി.എസ്.ജി ഓഫർ ചെയ്തിരുന്നു. എന്നാൽ ഈ രണ്ട് ഓഫറുകളും പാൽമെറാസ് തള്ളികളയുകയായിരുന്നു. അതുകൊണ്ടുതന്നെ എൻഡ്രിക്കിന് വേണ്ടിയുള്ള പോരാട്ടത്തിൽ റയൽ മാഡ്രിഡ് തന്നെയാണ് മുമ്പിൽ. താരത്തെ എത്രയും പെട്ടെന്ന് സൈൻ ചെയ്യുവാൻ കഴിയുമെന്നാണ് റയൽ ക്യാമ്പിൻ്റെ പ്രതീക്ഷ.

Leave a comment