Cricket Cricket-International Top News

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാളെ രണ്ടാം അങ്കം; തോറ്റാൽ പരമ്പര നഷ്‌ടമാവും

December 6, 2022

author:

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാളെ രണ്ടാം അങ്കം; തോറ്റാൽ പരമ്പര നഷ്‌ടമാവും

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാളെ അഭിമാന പോരാട്ടം. പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ വിജയമല്ലാതെ മറ്റൊരു ലക്ഷ്യവും രോഹിത്ത് ശർമ്മക്കും ടീമിനും ഉണ്ടാവില്ല. ഷേര്‍ ബംഗ്ലാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായില്ലെങ്കില്‍ പരമ്പര ഇന്ത്യക്ക് നഷ്ടമാവും.

സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ഫോമിലെത്താന്‍ സാധിക്കുന്നില്ല. പരമ്പരയില്‍ ഒരു മത്സരത്തിലെങ്കിലും ഫോമിലായില്ലെങ്കില്‍ ധവാന്റെ സ്ഥാനത്തിനെതിരെ ചോദ്യമുയരുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. തുടർന്ന് അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ സ്ഥാനവും താരത്തിന് നഷ്ടമായേക്കും. കെഎല്‍ രാഹുല്‍ ഒഴികെയുള്ള താരങ്ങള്‍ക്കൊന്നും തിളങ്ങാൻ സാധിച്ചില്ല.

അതുകൊണ്ടുതന്നെ പ്ലയിംഗ് ഇലവനില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ബൗളിംഗിലും ബാറ്റിംഗിലും മോശം പ്രകടനം പുറത്തെടുത്ത ഷഹബാസ് അഹമ്മദിന് സ്ഥാനം നഷ്ടമായേക്കും. അദ്ദേഹത്തിന് പകരം അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഉമ്രാന്‍ മാലിക്കിനും ഇന്ന് അവസരം നല്‍കിയേക്കും. ആദ്യ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച് കുല്‍ദീപ് സെന്‍ വഴിമാറി കൊടുക്കേണ്ടി വരും.

Leave a comment