Cricket Cricket-International Top News

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി ഹൃഷികേശ് കനിത്കറെ നിയമിച്ചു

December 6, 2022

author:

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി ഹൃഷികേശ് കനിത്കറെ നിയമിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി ഹൃഷികേശ് കനിത്കറെ നിയമിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ ഒമ്പതിന് മുംബൈയിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ കനിത്കർ ടീമിനൊപ്പം ചേരും.

സീനിയർ വനിതാ ടീമിന്റെ മുൻ ഹെഡ് കോച്ച് രമേഷ് പവാർ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ വിവിഎസ് ലക്ഷ്മണിനൊപ്പം പുരുഷ ക്രിക്കറ്റിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ബാറ്റിംഗ് കോച്ചായി ഹൃഷികേശ് കനിത്കറെ നിയമിക്കുന്നത്. ഡിസംബര്‍ ഒമ്പതിനാണ് പരമ്പര ആരംഭിക്കുന്നത്. 1997 മുതല്‍ 2000 വരെ ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റും 34 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് കനിത്കര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10,000ല്‍ കൂടുതല്‍ റണ്‍സും നേടിയിട്ടുണ്ട്.

കനിത്കര്‍ വരുന്നതോടെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായ രമേഷ് പവാന്‍ സ്ഥാനമൊഴിയും. ഡബ്ല്യൂ വി രാമന്റെ ഒഴിവില്‍ 2021 മേയ് മാസത്തിലാണ് പവര്‍ വനിതാ ടീമിന്റെ കോച്ചായിരുന്നത്. കോച്ചായി വിശാലമായ പരിചയസമ്പത്തുണ്ട് കനിത്കര്‍ക്ക്.

Leave a comment