Cricket Cricket-International Top News

വെസ്റ്റ് ഇൻഡീസിനെതിരായ പിങ്ക് ബോൾ ടെസ്റ്റിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

December 5, 2022

author:

വെസ്റ്റ് ഇൻഡീസിനെതിരായ പിങ്ക് ബോൾ ടെസ്റ്റിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ മികച്ച വിജയത്തിന് പിന്നാലെ അഡ്‌ലെയ്ഡിൽ നടക്കാനിരിക്കുന്ന ടെസ്റ്റിനുള്ള ടീമിനെ ഓസ്‌ട്രേലിയൻ ടീം പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ പിങ്ക് ബോൾ അഡ്‌ലെയ്ഡ് ടെസ്റ്റിൽ പാറ്റ് കമ്മിൻസിന്റെ ലഭ്യത സംശയ നിഴലിൽ നിൽക്കുന്നതിനാൽ ലാൻസ് മോറിസ്, മൈക്കൽ നെസർ എന്നിവരെ ഓസ്‌ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ പാറ്റ് കമ്മിൻസ് അടുത്തിടെ അവസാനിച്ച മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ബൗൾ ചെയ്യാൻ എത്തിയിരുന്നില്ല. ആയതിനാൽ താരം രണ്ടാം ടെസ്റ്റിൽ കളിക്കുന്നത് സംശയമാണെന്നാണ് റിപ്പോർട്ടുകൾ. പിങ്ക്-ബോൾ ടെസ്റ്റിൽ കമ്മിൻസിന് പകരം ഓസീസിനെ ആര് നയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും കമ്മിൻസിന്റെ അഭാവത്തിൽ മൈക്കൽ നെസറിനൊപ്പം 24 കാരനായ ഫാസ്റ്റ് ബൗളിംഗ് സെൻസേഷൻ ലാൻസ് മോറിസിനെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി ഫാസ്റ്റ് ബൗളിംഗ് വിഭാഗത്തെ ശക്തിപ്പെടുത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.

അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷാഗ്നെ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഡേവിഡ് വാർണർ, മൈക്കൽ. നെസർ, ലാൻസ് മോറിസ്

Leave a comment