Cricket Cricket-International Top News

അണ്ടര്‍ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

December 5, 2022

author:

അണ്ടര്‍ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം ഷെഫാലി വര്‍മയാവും ടീമിനെ ടൂർണമെന്റിൽ നയിക്കുക. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീം ഓപ്പണറാണ് ഷെഫാലി. അടുത്ത ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ശ്വേത സെഹ്രാവത് ടീമിന്റെ വൈസ് ക്യാപ്റ്റനാവും. മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചുകൊണ്ടിരിക്കുന്ന ടീമിനെ നയിക്കുന്നത് ശ്വേതയാണ്.

മറ്റൊരു സീനിയര്‍ താരം റിച്ചാ ഘോഷും 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. മലയാളി താരം നജ്‌ല സിഎംഎസ് സ്റ്റാന്‍ഡ് ബൈ താരമായി ടീമിലെത്തി. 19 കാരിയായ റിച്ച ഇന്ത്യക്ക് വേണ്ടി 25 ടി20 മത്സരങ്ങളും 17 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഷെഫാലി 2019 ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയ താരമാണ്. 46 ടി20 മത്സരങ്ങളും 21 ഏകദിനങ്ങളും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചു. രണ്ട് ടെസ്റ്റുകളില്‍ ഷെഫാലി ഇന്ത്യന്‍ ടീമിന്റെ ഭാഗമായി. ടി20യില്‍ 134.52 സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍ കണ്ടെത്തുന്നത്. 46 ഇന്നിംഗ്‌സില്‍ നിന്ന് 1091 റണ്‍സാണ് സമ്പാദ്യം. ശരാശരി 24.24.

ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, ശ്വേത സെഹ്രാവത്, റിച്ചാ ഘോഷ്, ജി തൃഷ്, സൗമ്യ തിവാരി, സോണിയ മെന്ദിയ, ഹേര്‍ലി ഗല, ഹ്രിഷിത ബസു, സോനം യാദവ്, മന്നത് കശ്യപ്, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, തിദാസ് സദു, ഫലക് നാസ്, ഷബ്‌നം എം ഡി. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ശിഖ, നജ്‌ല സിഎംസി, യഷശ്രീ.

Leave a comment