Cricket Cricket-International Top News

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഏകദിനം ഇന്ന്; ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.!

December 4, 2022

author:

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഏകദിനം ഇന്ന്; ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.!

ന്യൂസീലാൻഡ് പര്യടനത്തിന് ശേഷമുള്ള ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്ന് തുടക്കമാകുകയാണ്. ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ.എൽ രാഹുൽ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. രോഹിത് ആണ് ക്യാപ്റ്റൻ. രാവിലെ 11.30 ക്ക് ആണ് ഈയൊരു മത്സരം ആരംഭിക്കുക. മോശം ഫോമിലുള്ള ഋഷബ് പന്തിന് ആദ്യ ഇലവനിൽ അവസരം നൽകിയിട്ടില്ല.

ഇന്ത്യ : രോഹിത്, ധവാൻ, കോഹ്‌ലി, ശ്രേയസ്, രാഹുൽ, സുന്ദർ, ഷാഹ്ബാസ്, താക്കൂർ, ചാഹർ, സിറാജ്, കുൽദീപ് സെൻ.

ഇതാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവൻ. സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങൾ ഒന്നും ഈയൊരു പര്യടനത്തിനില്ല. എന്തായാലും നമുക്ക് കാത്തിരിക്കുന്നു കാണാം.

Leave a comment