Cricket Cricket-International Top News

ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു

December 2, 2022

author:

ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു

2023 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ആദ്യ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ടീമിനെ പ്രഖ്യാപിച്ച് അയർലൻഡ്. 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ബോർഡ് തെരഞ്ഞെടുത്തിരിക്കുന്നത്.

ആമി ഹണ്ടർ ആണ് ക്യാപ്റ്റനായി എത്തുന്നത്. ഹരാരെയിൽ സിംബാബ്‌വെയ്‌ക്കെതിരെ അയർലൻഡ് വനിതകൾക്കായി അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ ആളാണ് ഹണ്ടർ. ഹരാരെയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് താരം ഈ നേട്ടം കൈവരിച്ചത്.

അയർലൻഡ് അണ്ടർ 19 വനിതാ സ്ക്വാഡ്:

ആമി ഹണ്ടർ, സിയിൻ വുഡ്, സാറ ക്രെയ്ഗ് , ജോർജിന ഡെംപ്‌സി, റെബേക്ക ഗോഫ്, എബി ഹാരിസൺ, ജെന്നിഫർ ജാക്‌സൺ, ജോവാന ലോഫ്രാൻ, നിയാം മക്നൾട്ടി, ഐമി മാഗ്വയർ, കിയ മക്കാർട്ട്നി, എല്ലി മക്ഗീ , ജൂലി മക്നാലി, ഫ്രേയ സാർജന്റ്, അന്നബെൽ സ്ക്വയർസ്

നോൺ-ട്രാവലിംഗ് റിസർവുകൾ: ഓയിഫ് ഫിഷർ, ആലീസ് വാൽഷ്

Leave a comment