Cricket Cricket-International Top News

ഇന്ത്യയ്‌ക്കെതിരായ പരമ്പര: ബംഗ്ലാദേശ് ക്യാപ്റ്റനായി ലിറ്റൺ ദാസിനെ നിയമിച്ചു

December 2, 2022

author:

ഇന്ത്യയ്‌ക്കെതിരായ പരമ്പര: ബംഗ്ലാദേശ് ക്യാപ്റ്റനായി ലിറ്റൺ ദാസിനെ നിയമിച്ചു

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ-ബാറ്റർ ലിറ്റൺ ദാസിനെ ബംഗ്ലാദേശ് നിയമിച്ചു. തമീം ഇഖ്ബാൽ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് താരത്തിന് പകരക്കാരനായി ടീമിനെ നയിക്കാൻ ലിറ്റൺ എത്തുന്നത്. ഞായറാഴ്ച്ച നടക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് തുടയില്‍ തമീമിന് പരിക്കേൽക്കുന്നത്.

ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ മഹമദുള്ളയ്ക്ക് പരിക്കേറ്റപ്പോൾ ദാസ് ഇതിന് മുമ്പ് ഒരു തവണ മാത്രം ബംഗ്ലാദേശിനെ നയിച്ചിരുന്നു. കൂടാതെ ഷാക്കിബ് അൽ ഹസൻ ചുമതലയേറ്റപ്പോൾ ടെസ്റ്റിന്റെ വൈസ് ക്യാപ്റ്റനെയും താരത്തെ നിയമിച്ചിരുന്നു. സമീപകാലത്ത് ടീമിലെ സ്ഥിരം സാന്നിധ്യമായതിനാൽ വരാനിരിക്കുന്ന പരമ്പരയിൽ ടീമിനെ മികച്ച രീതിയിൽ താരത്തിന് നയിക്കാനാവുമെന്നാണ് വിലയിരുത്തൽ.

അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച (ഡിസംബർ 4) നടക്കും. രോഹിത് ശർമ്മ, വിരാട് കോലി, കെഎൽ രാഹുൽ എന്നിവരെ പോലെയുള്ള പ്രമുഖരുമായാണ് ഇന്ത്യ മത്സരിത്തിനെത്തുന്നത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിനെ ഒരുക്കാൻ ഇനിയുള്ള മത്സരങ്ങൾ ഇന്ത്യയെ സഹായിക്കും.

Leave a comment