European Football Foot Ball Top News transfer news

ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി സൗദി ക്ലബ്.!

November 30, 2022

author:

ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി സൗദി ക്ലബ്.!

ലോകകപ്പിനായുള്ള ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബ് ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെ തന്നെ താരത്തെ ക്ലബ്ബ് റിലീസ് ചെയ്യുകയും ചെയ്തിരുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് റൊണാൾഡോ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചത്. അതോടെ താരം ഫ്രീ ഏജൻ്റ് ആവുകയായിരുന്നു. ഇപ്പോഴിതാ സൗദി ക്ലബായ അൽ നാസർ താരത്തിന് മുന്നിൽ കണ്ണുതള്ളുന്ന ഒരു ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 2025 വരെ ഒരു സീസണിൽ 200 മില്യൺ യൂറോ വെച്ചാണ് അവർ റൊണാൾഡോയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അൽ നാസർ ഫോർമൽ പ്രൊപ്പോസൽ ആയിക്കൊണ്ട് റൊണാൾഡോയ്ക്ക് ഈയൊരു ബിഡ് സമർപ്പിച്ചിട്ടുണ്ട്. ഇത് ഫുട്ബോളിലെ തന്നെ റെക്കോർഡ് ബിഡ് ആണ്. കഴിഞ്ഞ സമ്മറിലും സൗദി ക്ലബ് താരത്തെ സമീപിച്ചിരുന്നെങ്കിലും താരം യൂറോപ്പിൽ തുടരുവാൻ തീരുമാനിക്കുകയായിരുന്നു. താരം ഇപ്പോൾ പൂർണമായും ലോകകപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പിന് ശേഷം മാത്രമായിരിക്കും താരം ഒരു തീരുമാനത്തിൽ എത്തുക. അതുകൊണ്ടുതന്നെ റൊണാൾഡോ ഈയൊരു ഓഫർ സ്വീകരിച്ചുകൊണ്ട് അൽ നാസറിലേക്ക് ചേക്കേറുമോ അതോ യൂറോപ്പിൽ തന്നെ തുടരുമോ എന്നുള്ളത് എല്ലാം വരുന്ന ജനുവരിയിൽ നമുക്ക് അറിയുവാൻ കഴിയും

Leave a comment