Cricket Cricket-International Top News

മൂന്നാം ഏകദിനം; ടോസ് നേടിയ കിവീസ് ബോളിങ് തിരഞ്ഞെടുത്തു.!

November 30, 2022

author:

മൂന്നാം ഏകദിനം; ടോസ് നേടിയ കിവീസ് ബോളിങ് തിരഞ്ഞെടുത്തു.!

ന്യൂസീലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിംഗിന് ഇറങ്ങും. ക്രൈസ്റ്റ് ചർച്ചിലെ ഹാർഗി ഓവലിലാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ പരമ്പരയിൽ 1-0 ൻ്റെ ലീഡ് കിവീസിനുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഒപ്പമെത്തുവാൻ കഴിയുകയുള്ളൂ. അല്ലാത്തപക്ഷം ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്തായാലും ഇന്നത്തെ മത്സരമായിരിക്കും പരമ്പര വിജയിയെ പ്രഖ്യാപിക്കുക. ഇന്ത്യ ആണ് വിജയിക്കുന്നതെങ്കിൽ പരമ്പര സമനിലയിൽ അവസാനിക്കും.

മലയാളിതാരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് നിരാശ നൽകുന്ന വാർത്തയാണ്. എന്തായാലും ഈയൊരു മത്സരം വിജയിച്ചുകൊണ്ട് ഇന്ത്യക്ക് പരമ്പരയിൽ ഒപ്പമെത്താൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment