Cricket Cricket-International Top News

ചാമിക കരുണരത്‌നെയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്‌ത് ശ്രീലങ്ക

November 24, 2022

author:

ചാമിക കരുണരത്‌നെയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്‌ത് ശ്രീലങ്ക

അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനിടെ കളിക്കാരുടെ കരാറിന്റെ ഒന്നിലധികം നിബന്ധനകൾ ലംഘിച്ചതിന് ഓൾറൗണ്ടർ ചാമിക കരുണരത്‌നെയെ ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽസി) ബുധനാഴ്ച ഒരു വർഷത്തെ സസ്പെൻഷൻ വിലക്ക് ഏർപ്പെടുത്തി. ഈ വർഷം ആദ്യം നടന്ന ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ വിജയത്തിന് കരുണരത്‌നെ മുഖ്യ പങ്കുവഹിച്ചിരുന്നു.

അച്ചടക്ക അന്വേഷണത്തിന് ശേഷമാണ് താരത്തിനെതിരെ ബോർഡ് നടപടി സ്വീകരിച്ചിരിക്കുന്നത്. എസ്‌എൽസി എക്‌സിക്യൂട്ടീവ് കമ്മിറ്റി താരത്തിനെരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും കരുണരത്‌നെ കുറ്റസമ്മതം നടത്തി. ശ്രീലങ്കൻ കായിക മന്ത്രി റോഷൻ രണസിംഗ, അഫ്ഗാനിസ്ഥാനെ നേരിടുന്ന ശ്രീലങ്കൻ ഏകദിന ടീമിൽ നിന്ന് ചാമിക കരുണരത്‌നെയെ ഒഴിവാക്കിയതിനെക്കുറിച്ച് റിപ്പോർട്ട് തേടാൻ സ്‌പോർട്‌സ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകിയിരുന്നു.

ഇക്കാരണത്താൽ, ബോർഡ് ഇതുവരെ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നവംബർ 25 വെള്ളിയാഴ്ച കാൻഡിയിലെ പല്ലേക്കലെയിൽ ആരംഭിക്കുന്ന ഏകദിന അന്താരാഷ്ട്ര പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായി അഫ്ഗാനിസ്ഥാൻ ടീം ഇന്നലെ ശ്രീലങ്കയിൽ വിമാനമിറങ്ങി.

Leave a comment