Cricket Cricket-International Top News

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ ഉന്മുക്ത് ചന്ദ്

November 23, 2022

author:

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ ഉന്മുക്ത് ചന്ദ്

ഇന്ത്യൻ അണ്ടർ 19 ടീം നായകനായിരുന്ന ഉന്മുക്ത് ചന്ദ് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കും. 29കാരനായ താരത്തെ ചിറ്റഗോങ്ങ് ചലഞ്ചേഴ്സ് ആണ് ടീമിലെത്തിച്ചത്. വരുന്ന സീസണിൽ താരം ചിറ്റഗോങ്ങിനായി കളിക്കും. ഐപിഎലും രഞ്ജി ട്രോഫിയും അടക്കം ഇന്ത്യയിൽ ഏറെക്കാലം ക്രിക്കറ്റ് കളിച്ച താരം മോശം ഫോമും അവസരങ്ങൾ ലഭിക്കാത്തതും പരിഗണിച്ച് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ടി-20 ലീഗായ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഉന്മുക്ത് സ്വന്തമാക്കിയിരുന്നു. മെൽബൺ റെനഗേഡ്സ് ആണ് താരത്തെ ടീമിലെത്തിച്ചത്.

അവസരങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ഉന്മുക്ത് ചന്ദ്യു‌എസ്‌എയിലെ മൈനർ ലീഗ് ക്രിക്കറ്റിൽ മൂന്ന് വർഷത്തെ കരാറിൽ കളിക്കുന്നുണ്ട്. ബിസിസിഐ നിയമങ്ങൾ അനുസരിച്ച്, കരാറിലേർപ്പെട്ട കളിക്കാർക്ക് രാജ്യത്തിന് പുറത്തുള്ള ഫ്രാഞ്ചൈസി ലീഗുകളുടെ ഭാഗമാകാൻ കഴിയില്ല എന്നതിനാലാണ് നന്നേ ചെറുപ്പത്തിൽ ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറയാൻ താരം തീരുമാനിച്ചത്.

Leave a comment