Cricket Cricket-International Top News

ബംഗ്ലാദേശ് പര്യടനത്തിനും ജഡേജയുണ്ടാവില്ല

November 23, 2022

author:

ബംഗ്ലാദേശ് പര്യടനത്തിനും ജഡേജയുണ്ടാവില്ല

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ബംഗ്ലാദേശ് പര്യടനത്തിന് ഒരുങ്ങുന്ന ടീം ഇന്ത്യക്ക് വീണ്ടും നിരാശ. പരിക്കേറ്റ പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ബംഗ്ലാ പര്യടത്തിനും ടീമിനൊപ്പം ഉണ്ടാവില്ലെന്നതാണ് ആ വാർത്ത. അടുത്ത മാസം ഡിസംബറിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിനത്തിനും രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുമായാണ് മെൻ ഇൻ ബ്ലൂ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പറക്കുക.

2022-ൽ അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലും ജഡേജയുടെ സേവനം ഇന്ത്യക്ക് നഷ്ടമായിരുന്നു. കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം താരം ഇപ്പോഴും വിശ്രമത്തിലാണ്. ഡിസംബർ നാലിന് ബംഗ്ലാദേശിലെ ധാക്കയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് ജഡേജ ലഭ്യമാകില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, ഏകദിന പരമ്പര അവസാനിച്ചതിന് ശേഷം രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ജഡേജ പങ്കെടുക്കുമോ എന്നും ഇതുവരെ തീരുമാനമായിട്ടില്ല. ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി ജഡേജയുടെ ലഭ്യത സംബന്ധിച്ച് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 2022 ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിനിടെയാണ് പരിക്കേറ്റ താരം പുറത്താവുന്നത്.

Leave a comment