Cricket Cricket-International Top News

ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ വില്യംസൺ കളിക്കില്ല

November 21, 2022

author:

ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ വില്യംസൺ കളിക്കില്ല

ഇന്ത്യയ്‌ക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ് നഷ്ടമാകും. നേപ്പിയറിൽ നടക്കുന്ന പരമ്പരയിലെ അവസാന ടി20 അന്താരാഷ്ട്ര മത്സരത്തിഷ വെറ്ററൻ കിവി പേസർ ടിം സൗത്തിയെ ക്യാപ്റ്റൻ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച മെഡിക്കൽ അപ്പോയിന്റ്‌മെന്റിനായി പോകുന്നതിനാലാണ് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ് ഇന്ത്യക്കെതിരായ മൂന്നാം ടി20 നഷ്ടമാവുക. എന്നിരുന്നാലും, നവംബർ 25 വെള്ളിയാഴ്ച നടക്കുന്ന ഏകദിന മത്സരങ്ങൾക്ക് മുന്നോടിയായി കിവി ക്യാപ്റ്റൻ ടീമിൽ തിരിച്ചെത്തും.

ബേ ഓവലിൽ നടന്ന രണ്ടാം ടി20യിൽ ന്യൂസിലൻഡ് തോൽവി വഴങ്ങിയിരുന്നുവെങ്കിലും കിവീസ് നിരയിൽ ബാറ്റുകൊണ്ട് വില്യംസൺ തിളങ്ങിയിരുന്നു. ആതിഥേയർക്കായി 48 പന്തിൽ 50 റൺസാണ് താരം നേടിയത്. നായകന്റെ അഭാവത്തിൽ ടിം സൗത്തി ടീമിനെ നയിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് അടുത്ത മത്സരത്തിൽ കണ്ടറിയാം.

Leave a comment