Cricket Cricket-International Top News

ഇന്ത്യക്കെതിരായ പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

November 15, 2022

author:

ഇന്ത്യക്കെതിരായ പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഇന്ത്യക്കെതിരെ ടി20, ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമിൽ അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പ് കളിച്ച താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. സ്പിന്നര്‍ ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍ എന്നിവര്‍ ടി20 മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. മാറ്റ് ഹെന്റി, ടോം ലാഥം എന്നിവര്‍ ഏകദിന പരമ്പരയില്‍ മാത്രം കളിക്കും.

ഏകദിനത്തില്‍ ജെയിംസ് നീഷമിന് പകരം ഹെന്റി നിക്കോള്‍സ് ടീമിലെത്തും. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ട്രന്റ് ബോള്‍ട്ടും ടീമില്‍ കളിക്കുന്നില്ല. ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പ് കഴിഞ്ഞയുടന്‍ നടക്കുന്ന പരമ്പരയായതിനാല്‍ പ്രധാന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ഏകദിന ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും.

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍, ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ആഡം മില്‍നെ, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്‌നര്‍.

Leave a comment