Cricket Cricket-International Top News

കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്തേക്ക് ബിനീഷ് കോടിയേരി

November 15, 2022

author:

കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്തേക്ക് ബിനീഷ് കോടിയേരി

കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി എത്തുന്നു. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ചൊവ്വാഴ്ച. സമയപരിധി കഴിഞ്ഞിട്ടും എതിർത്ത് ആരും പാനൽ പത്രിക നൽകിയിരുന്നില്ല. ഇതോടെയാണ് ബിനീഷ് കോടിയേരിക്ക് കെസിഎയുടെ നേതൃത്വത്തിലേക്കുള്ള വഴി തെളിഞ്ഞത്.

ജയേഷ് ജോര്‍ജ് ആണ് കെസിഎ പ്രസിഡന്‍റാവുക. മറ്റ് പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്‍റ്. കെ എം അബ്ദുൾ റഹിമാൻ ട്രഷററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുത്തു. അപെക്‌സ് കൗൺസിലിന്റെ കൗൺസിലറായി ശ്രീ സതീശനെ നിയമിച്ചു.

Leave a comment