Cricket Cricket-International IPL IPL-Team Top News

അടുത്ത സീസണിൽ ഐപിഎല്ലിനുണ്ടാവില്ലെന്ന് വ്യക്തമാക്കി സാം ബില്ലിംഗ്സ്

November 14, 2022

author:

അടുത്ത സീസണിൽ ഐപിഎല്ലിനുണ്ടാവില്ലെന്ന് വ്യക്തമാക്കി സാം ബില്ലിംഗ്സ്

രണ്ട് തവണ ഐ‌പി‌എൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അടുത്ത സീസണിലെ ടൂർണമെന്റിന് മുമ്പായി വൻ തിരിച്ചടി. സാം ബില്ലിംഗ്സ് അടുത്ത സീസണിൽ ടീമിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ പുതിയ കളിക്കാരനെ തേടാൻ ടീമിനെ നിർബന്ധിതരാവും.

സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്റർ സാം ബില്ലിംഗ്സ് ഇംഗ്ലണ്ടിന്റെ കൗണ്ടി ക്രിക്കറ്റിലെ ഗെയിമിന്റെ ദൈർഘ്യമേറിയ ഫോർമാറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐ‌പി‌എല്ലിൽ നിന്ന് തന്റെ പേര് പിൻവലിക്കുന്നത്. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ഒരു പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം പരസ്യമാക്കിയത്.

ഈ വർഷം ആദ്യം നടന്ന ഐപിഎൽ 2022 മെഗാ ലേലത്തിൽ സാം ബില്ലിംഗ്‌സിനെ കെകെആർ 2 കോടി രൂപ അടിസ്ഥാന വിലയ്ക്കാണ് സ്വന്തമാക്കിയത്. എട്ട് മത്സരങ്ങളിൽ നിന്ന് 24.14 ശരാശരിയിൽ 169 റൺസാണ് താരം കഴിഞ്ഞ സീസണിൽ നേടിയത്. ഉയർന്ന സ്‌കോർ 36 ആയിരുന്നു.

Leave a comment