cricket worldcup Cricket-International Top News

അശ്വിനെതിരെ വിമർശനവുമായി ഡാനിഷ് കനേരിയ

November 12, 2022

author:

അശ്വിനെതിരെ വിമർശനവുമായി ഡാനിഷ് കനേരിയ

ഇന്ത്യൻ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാൻ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഓഫ് സ്പിന്നറാണെങ്കിലും ഓഫ് സ്പിന്‍ മാത്രം എറിയാനറിയാത്ത ബൗളറാണ് അശ്വിനെന്നാണ് കനേരിയയുടെ പരിഹാസം. അശ്വിന്‍ ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നില്ല. കാരണം, ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ അശ്വിന് കഴിയില്ല. അശ്വിന്‍ ടെസ്റ്റില്‍ മാത്രം തുടരുന്നതാണ് നല്ലത്. ക്യാപ്റ്റനായിരുന്നപ്പോള്‍ അശ്വിനെ ടെസ്റ്റില്‍ മാത്രം കളിപ്പിച്ച വിരാട് കോലിയുടേത് ശരിയായ തീരുമാനമായിരുന്നു. കാരണം, ടി20 ക്രിക്കറ്റ് അശ്വിന് പറ്റിയതല്ലെന്നും കനേറിയ പറഞ്ഞു.

ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ച അശ്വിന് ആറ് മത്സരങ്ങളില്‍ ആറ് വിക്കറ്റുകളാണ് നേടാനായത്. ഇതില്‍ മൂന്ന് വിക്കറ്റും സിംബാബ്‌വെക്കെതിരെ ആയിരുന്നു. അശ്വിനൊപ്പം സ്പിന്നറായി ടീമില്‍ കളിച്ച അക്സര്‍ പട്ടേല്‍ അ‍ഞ്ച് മത്സരങ്ങളില്‍ കളിച്ചെങ്കിലും മൂന്ന് വിക്കറ്റ് മാത്രമാണ് നേടാനായത്. സ്പിന്നറായി ടീമിലുണ്ടായിരുന്ന യുസ്‌വേന്ദ്ര ചാഹലിന് ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിച്ചതുമില്ല.

Leave a comment