Cricket cricket worldcup Cricket-International Top News

ഡേവിഡ് മലന് പരിക്ക്; ഇന്ത്യക്കെതിരായ മത്സരത്തിനു മുന്നോടിയായി ഇംഗ്ലണ്ട് ടീമിന് തിരിച്ചടി

November 7, 2022

author:

ഡേവിഡ് മലന് പരിക്ക്; ഇന്ത്യക്കെതിരായ മത്സരത്തിനു മുന്നോടിയായി ഇംഗ്ലണ്ട് ടീമിന് തിരിച്ചടി

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം ഡേവിഡ് മലന് പരിക്കേറ്റതായുള്ള വാർത്തകൾ പുറത്തുവരുന്നതോടെയാണ് ഇംഗ്ലീഷ് ക്യാമ്പിൽ ആശങ്കകൾ ഉയരുന്നത്.

പരിക്കേറ്റ താരത്തിന് ഇന്ത്യക്കെതിരെയുള്ള മത്സരം നഷ്ടമായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മലാന് പരിക്കേറ്റതായും ഇന്ത്യക്കെതിരെ ചിലപ്പോള്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കില്ലെന്നും സഹതാരം മോയിന്‍ അലി പറഞ്ഞു. സൂപ്പര്‍ 12-ല്‍ ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് മാലന് ഗ്രോയിന്‍ ഇഞ്ചുറിയുണ്ടായത്. പരിക്കേറ്റ താരത്തിന് മത്സരത്തിനിടെ പുറത്തേക്ക് പോകേണ്ടി വന്നിരുന്നു.

ട്വന്‍റി 20 ക്രിക്കറ്റിലെ മുന്‍ ലോക ഒന്നാം നമ്പറായ മലന്‍ ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ ബാറ്ററാണ്. വലിയ പ്രതീക്ഷകളോടെ ലോകകപ്പിനെത്തിയ ഇംഗ്ലീഷ് നിര അത്ര മെച്ചപ്പെട്ട പ്രകടനമല്ല ഓസീസ് മണ്ണില്‍ പുറത്തെടുത്തിട്ടുള്ളത്. സൂപ്പര്‍ 12 മത്സരത്തില്‍ അയല്‍ലന്‍ഡിനോട് ടീം തോല്‍വിയേറ്റ് വാങ്ങിയിരുന്നു.

Leave a comment