Cricket cricket worldcup Cricket-International Top News

അശ്വിന്റെ ബൗളിംഗില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ

November 7, 2022

author:

അശ്വിന്റെ ബൗളിംഗില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ

ടി20 ലോകകപ്പിലെ ആർ അശ്വിന്റെ ബൗളിംഗില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് രംഗത്ത്. സിംബാബ്‌വെയ്ക്കെതിരെ നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് തിളങ്ങിയ പ്രകടനത്തിനു ശേഷമാണ് കപിലിന്റെ തുറന്നു പറച്ചിൽ.

സിംബാബ്‌വെ വാലറ്റത്തെ റ്യാന്‍ ബേള്‍, വെല്ലിങ്ടണ്‍ മസ്കാഡ്സ, റിച്ചാര്‍ഡ് ഗ്രാവ എന്നിവരെ അശ്വിന്‍ പുറത്താക്കിയത്. എന്നാല്‍ ആ വിക്കറ്റുകള്‍ മാത്രമല്ല ഈ ടൂര്‍ണമെന്‍റില്‍ തന്നെ അശ്വിന്‍ നേടിയ വിക്കറ്റുള്‍ ബൗളറുടെ മികവിനേക്കാളുപരി ബാറ്റര്‍മാരുടെ പിഴവുകൊണ്ടായിരുന്നുവെന്ന് ഇതിഹാസ താരം കപില്‍ ദേവ് പറഞ്ഞു.

അതുകൊണ്ടുതന്നെ ആ വിക്കറ്റുകള്‍ കിട്ടുന്നത് കണ്ട് അശ്വിന് തന്നെ നാണം വന്നുകാണുമെന്നും കപില്‍ പറഞ്ഞു. അശ്വിന്‍റെ ഇതുവരെയുള്ള ബൗളിംഗ് കണ്ട് എനിക്ക് ആത്മവിശ്വാസം തോന്നുന്നില്ല. ഇന്നലെ സിംബാബ്‌വെക്കെതിരെയും അദ്ദേഹം വിക്കറ്റെടുത്തു. വിക്കറ്റെടുക്കുമ്പോള്‍ ബൗളര്‍ക്ക് ആത്മവിശ്വാസം ഉയരുകയാണ് വേണ്ടത്. നമുക്ക് അറിയുന്ന അശ്വിന്‍ അങ്ങനെയാണ്. എന്നാലിപ്പോള്‍ കാണുന്ന അശ്വിന് പഴയ താളമില്ലെന്നും കപില്‍ തുറന്നു പറഞ്ഞു.

Leave a comment