champions league European Football Foot Ball Top News

ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് നിയോണിൽ നടക്കും.!

November 7, 2022

author:

ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് നിയോണിൽ നടക്കും.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് സ്വിറ്റ്സർലൻഡിലെ നിയോണിൽ വെച്ച് നടക്കും. ഉച്ചക്ക് 12 മണിക്കാണ് ഈയൊരു നറുക്കെടുപ്പ് ആരംഭിക്കുന്നത്. അതായത് ഇന്ത്യൻ സമയം വൈകിട്ട് 4.30 ന്. കഴിഞ്ഞ വാരം തന്നെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ അവസാനിച്ചിരുന്നു. അതിൽ നിന്നും 16 ടീമുകൾ ഇതിനോടകംതന്നെ നോക്കൗട്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഒരു ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാർ വീതമാണ് നോക്കൗട്ടിലേക്ക് പ്രവേശിക്കുക. ബാഴ്സലോണ, യുവൻ്റസ്, അത്ലറ്റിക്കോ മാഡ്രിഡ്, അയാക്സ് തുടങ്ങിയ വമ്പന്മാർ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായിരുന്നു.

നോക്കൗട്ടിൽ പ്രവേശിച്ച 16 ടീമുകളെ നമുക്കൊന്ന് പരിശോധിക്കാം;

ഗ്രൂപ്പ് ജേതാക്കൾ*

• നപോളി (ഇറ്റലി)

• പോർട്ടോ (പോർച്ചുഗൽ)

• ബയേൺ (ജർമനി)

• ടോട്ടനാം (ഇംഗ്ലണ്ട്)

• ചെൽസി (ഇംഗ്ലണ്ട്)

• റയൽ മാഡ്രിഡ് (സ്പെയിൻ)

• മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)

• ബെനഫിക്ക (പോർച്ചുഗൽ)

ഇത്രയും ടീമുകളാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ട് നോക്കൗട്ടിലേക്ക് പ്രവേശിച്ചിട്ടുള്ളത്.

ഗ്രൂപ്പ് റണ്ണർഅപ്പ്*

• ലിവർപൂൾ (ഇംഗ്ലണ്ട്)

• ക്ലബ് ബ്രൂഗെ (ബെൽജിയം)

• ഇൻ്റർ (ഇറ്റലി)

• ഫ്രാങ്ക്ഫർട്ട് (ജർമനി)

• എസി മിലാൻ (ഇറ്റലി)

• ലീപ്സിഗ് (ജർമനി)

• ഡോർട്മുണ്ട് (ജർമനി)

• പി.എസ്.ജി (ഫ്രാൻസ്)

ഇത്രയും ടീമുകൾ ഗ്രൂപ്പ് റണ്ണേഴ്സ്അപ്പ് ആയിക്കോണ്ട് നോക്കൗട്ട് പ്രവേശനം നേടി.

ഗ്രൂപ്പ് ജേതാക്കൾ മറ്റു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായിട്ടാകും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുക. ഒരേ രാജ്യത്ത് നിന്നുള്ളവരും ഒരേ ഗ്രൂപ്പിൽ ഉണ്ടായിരുന്നവരും തമ്മിൽ മുഖാമുഖം വരില്ല. ഖത്തർ ലോകകപ്പിന് ശേഷമായിരിക്കും നോക്കൗട്ട് റൗണ്ടുകൾ ആരംഭിക്കുക. ആദ്യപാദം ഫെബ്രുവരിയിലും രണ്ടാംപാദം മാർച്ച് മാസത്തിലും നടക്കും. ഇത്തവണ ഏറ്റവും കൂടുതൽ ടീമുകൾ ഇംഗ്ലണ്ട്, ജർമനി എന്നിവടങ്ങളിൽ നിന്നുമാണ് ഉള്ളത്. 4 വീതം. ഇറ്റലിയിൽ നിന്ന് 3ഉം പോർച്ചുഗലിൽ നിന്ന് 2ഉം സ്പെയിൻ, ഫ്രാൻസ്, ബെൽജിയം എന്നിവടങ്ങളിൽ നിന്നും ഓരോ ടീമുകളും നോക്കൗട്ട് പ്രവേശനം നേടി. എന്തായാലും ഏതൊക്കെ വമ്പന്മാർ തമ്മിലാകും മുഖാമുഖം വരികയെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment