Cricket cricket worldcup Cricket-International Top News

ദക്ഷിണാഫ്രിക്ക തോറ്റു, സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിനു മുമ്പേ ടീം ഇന്ത്യ സെമിയിൽ

November 6, 2022

author:

ദക്ഷിണാഫ്രിക്ക തോറ്റു, സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിനു മുമ്പേ ടീം ഇന്ത്യ സെമിയിൽ

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്നത്തെ മത്സരത്തിനിറങ്ങും മുമ്പേ ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു. നിലവിൽ ആറ് പോയിന്റുമായി ​ഗ്രൂപ്പിൽ ഒന്നാമതുള്ള ഇന്ത്യ സിംബാബ്‍‍വേക്കെതിരെ തോറ്റാലും ഇനി സെമിയിലെത്തും.

പാകിസ്ഥാൻ-ബം​ഗ്ലാദേശ് മത്സര വിജയകിളിലാരെങ്കിലും ഇന്ത്യക്കൊപ്പം ​ഗ്രൂപ്പിൽ നിന്ന് സെമി ഫൈനലിൽ എത്തുക. നിലവിൽ റൺറേറ്റിൽ പാകിസ്ഥാനാണ് മുന്നിൽ. അതുകൊണ്ടു തന്നെ മികച്ച റൺ റേറ്റിൽ ജയിച്ചാൽ മാത്രമേ ബം​ഗ്ലാദേശിന് സാധ്യതയുള്ളൂ. സിംബാബ്‍‍വേക്കെതിരെ ഇന്ത്യ ജയിച്ചാൽ‌ ഇം​ഗ്ലണ്ടായിരിക്കും ഇന്ത്യയുടെ സെമി എതിരാളികൾ. തോറ്റാൽ ന്യൂസിലാൻഡിനെ നേരിടേണ്ടി വരും.

മത്സരത്തിൽ 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് വീഴ്‌ത്തിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

Leave a comment