Cricket cricket worldcup Cricket-International Top News

ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോട് തോറ്റു മടങ്ങി സിംബാബ്‌വെ

November 2, 2022

author:

ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോട് തോറ്റു മടങ്ങി സിംബാബ്‌വെ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച പോരാട്ടം കാഴ്ചവെച്ച സിംബാബ്‌വെ ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോട് തോറ്റു മടങ്ങി. സൂപ്പര്‍ 12 പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു നെതര്‍ലന്‍ഡസ് ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 19.2 ഓവറില്‍ 117 റണ്‍സിന് എറിഞ്ഞിട്ട നെതര്‍ലന്‍ഡസ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മാക്സ് ഓഡോഡ് ആണ് നെതര്‍ലന്‍ഡ്സിന്‍റെ വിജയശില്‍പി. തോല്‍വിയോടെ നാലു കളികളില്‍ മൂന്ന് പോയന്‍റുള്ള സിംബാബ്‌വെയുടെ സെമി സാധ്യതകള്‍ മങ്ങിയപ്പോള്‍ ജയിച്ചിട്ടും ഓറഞ്ച് പട അഫ്ഗാന് പിന്നാലെ സെമിയിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി.

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് സിംബാബ്‌‌വെയുടെ എതിരാളികള്‍.സാങ്കേതികമായി സിംബാബ്‌വെക്ക് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് മാത്രം. സ്കോര്‍ സിംബാബ്‌വെ 19.2 ഓവറില്‍ 117ന് ഓള്‍ ഔട്ട്, നെതര്‍ലന്‍ഡ്സ് 18 ഓവറില്‍ 120-5.

Leave a comment