Cricket cricket worldcup Cricket-International Top News

ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; എതിരാളികൾ ബംഗ്ലാദേശ്.!

November 2, 2022

author:

ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; എതിരാളികൾ ബംഗ്ലാദേശ്.!

ടി20 ലോകകപ്പിൽ ടീം ഇന്ത്യ ഇന്ന് തങ്ങളുടെ നാലാം മത്സരത്തിനായി ഇറങ്ങുകയാണ്. ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ആണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് പരാജയം ഏറ്റുവാങ്ങിയത് കൊണ്ടുതന്നെ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ സെമി പ്രതീക്ഷകൾക്ക് ഒരു കോട്ടവും തട്ടില്ല. നേരെമറിച്ച് പരാജയപ്പെട്ടാൽ റൺറേറ്റ്, മറ്റു ടീമുകളുടെ മത്സരം എന്നിവയെ ആശ്രയിച്ചാവും ഇന്ത്യയുടെ സെമി പ്രതീക്ഷ. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഹിറ്റ്മാനും സംഘവും ഇന്ന് ലക്ഷ്യം വെക്കില്ല. അഡ്ലെയിഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇവിടെ മഴഭീഷണിയുള്ളതും ഇന്ത്യയ്ക്ക് ആശങ്കയാണ്.

കഴിഞ്ഞ മത്സരത്തിൽ പുറംവേദന മൂലം കീപ്പിങ്ങിൽ നിന്നും വിട്ടുനിന്ന ദിനേശ് കാർത്തിക്കിന് പകരം ഇന്ന് ഋഷഭ് പന്ത് ഇറങ്ങാനാണ് സാധ്യത. തുടർച്ചയായി ബാറ്റിങ്ങിൽ പരാജയം ആയ രാഹുലിന് ഇന്നും അവസരം ലഭിച്ചേക്കും. നിലവിൽ 3 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി സൗത്ത് ആഫ്രിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശിനും 4 പോയിൻ്റ് ഉണ്ടെങ്കിലും റൺറേറ്റിൽ അവർ ഇന്ത്യയ്ക്ക് പിന്നിലാണ്. ഇന്ന് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയാൽ അവരുടെ സെമി പ്രതീക്ഷകൾ സജീവമാകും. ഈയൊരു കാരണംകൊണ്ട് തന്നെ വാശിയേറിയൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment