Cricket cricket worldcup Cricket-International Top News

നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി പാകിസ്ഥാന് ലോകകപ്പിലെ ആദ്യ ജയം

October 30, 2022

author:

നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി പാകിസ്ഥാന് ലോകകപ്പിലെ ആദ്യ ജയം

ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പ‍ര്‍-12ല്‍ ആദ്യ ജയവുമായി പാകിസ്ഥാന്‍. പെര്‍ത്തിലെ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നെത‍ര്‍ലന്‍ഡ്‌സ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 91 റണ്‍സ് മാത്രം നേടിയപ്പോള്‍ പാകിസ്ഥാന്‍ 13.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി.

അര്‍ധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഈ മത്സരത്തിലെ ജയത്തോടെ പാകിസ്ഥാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. നേരത്തെ സിംബാബ്‌വെയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ജയവും പാകിസ്താന് അനുകൂലമായിരുന്നു. എങ്കിലും ഇപ്പോഴും ടീമിന്റെ സെമി സാധ്യത മറ്റ് ടീമുകളുടെ ഫലത്തെ അനുസരിച്ച് തന്നെയാണ്.

അതിവേഗം ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താമെന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്‍ ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ അവര്‍ക്ക് നഷ്ടമായി. സമീപകാലത്ത് മോശം ഫോം തുടരുന്ന ബാബറിന് വെറും നാലു റണ്‍സ് മാത്രമാണ് നേടാനായത്.

Leave a comment