Cricket cricket worldcup Cricket-International Top News

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

October 25, 2022

author:

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് ഏറ്റ പരാജയം മറക്കാനും ടൂർണമെന്റിൽ നിലനിൽക്കാനും ഓസീസിന് ഇന്ന് ജയിച്ചേ മതിയാവൂ. സൂപ്പര്‍ 12ലെ ഉദ്ഘാടന മത്സരത്തില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനോട് 89 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയാണ് ഓസീസ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ശക്തരായ ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ന് തോല്‍വി വഴങ്ങിയാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് അത് കനത്ത തിരിച്ചടിയാകും. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരെയാണ് ഓസിസിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. എന്നാല്‍ മറുവശത്ത് അയര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക.

ക്വാളിഫയറില്‍ നമീബിയയോട് തോറ്റ് തുടങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ന് ജയിക്കാനായാല്‍ ശക്തരായ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളെ നേരിടുന്നതിന് മുന്‍പ് അത് വലിയ ആത്മവിശ്വാസം പകരും. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് പെര്‍ത്തില്‍ ആണ് മത്സരം. ലോക ചാമ്പ്യന്‍മാരും ഏഷ്യന്‍ ചാമ്പ്യന്‍മാരും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ചൊരു മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

Leave a comment