Cricket Cricket-International Top News

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാവാനില്ലെന്ന് ഗാംഗുലി

October 24, 2022

author:

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാവാനില്ലെന്ന് ഗാംഗുലി

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങിയ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാകില്ലെന്ന് സ്ഥിരീകരണം. ഗാംഗുലി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ നായൻ്റെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാകും.

ഈ മാസം 31 ന് നടക്കുന്ന വാര്‍ഷിക യോഗത്തിലൂടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. സ്‌നേഹാശിഷിന് എതിരാളികളില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെടും. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാം അവസരം നിഷേധിക്കപ്പെട്ട ഗാംഗുലി ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്ന നിലപാടും കൈക്കൊണ്ടിരുന്നു. എന്നാല്‍ ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

Leave a comment