Cricket cricket worldcup Cricket-International Top News

ജീവിത്തിലെ ഏറ്റവും മികച്ച മത്സരം കണ്ടുവെന്ന് അനുഷ്‌ക

October 23, 2022

author:

ജീവിത്തിലെ ഏറ്റവും മികച്ച മത്സരം കണ്ടുവെന്ന് അനുഷ്‌ക

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചതിന് പിന്നാലെ വിരാട് കോലിക്ക് വികാരനിര്‍ഭര കുറിപ്പെഴുതി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ.

ദീപാവലിയുടെ തലേന്ന് ജനങ്ങള്‍ക്ക് സന്തോഷിക്കാനുള്ള വക നിങ്ങള്‍ നല്‍കിയിരിക്കുന്നുവെന്ന് അനുഷ്ക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ്, നിങ്ങളുടെ ധൈര്യവും ദൃഢനിശ്ചയവും ആത്മവിശ്വാസവും വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ലെന്നാണ് അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഞാനെന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. നമ്മുടെ മകള്‍ വളരെ ചെറുതാണ്, അല്ലെങ്കില്‍ അവളുടെ അമ്മ എന്തിനാണ് ഈ മുറിയില്‍ ഇങ്ങനെ സന്തോഷം കൊണ്ട് തുള്ളിച്ചാടി അലറിവിളിക്കുന്നതെന്ന് അവള്‍ക്ക് മനസിലാവുമായിരുന്നു. എന്നാല്‍ ഒരു ദിവസം അവള്‍ക്ക് മനസിലാവും, ജീവിതത്തിലെ കഠിന പാതകളും സമ്മര്‍ദ്ദഘട്ടങ്ങളും താണ്ടി അവളുടെ അച്ഛന്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ച് കൂടുതല്‍ കരുത്തനായി തിരിച്ചെത്തിയ രാത്രിയായിരുന്നു അതെന്ന്. ഉയര്‍ച്ചകളിലും താഴ്ചകളിലും നിങ്ങളെ സ്നേഹിക്കുന്നു പ്രിയപ്പെട്ടവനെ എന്നും അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

സൂപ്പര്‍ 12ലെ ആവേശ പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യ പാക്കിസ്ഥാനെതിരെ ജയിച്ചു കയറിയത്.

Leave a comment