Cricket Cricket-International Top News

ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാംഗുലി

October 23, 2022

author:

ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാംഗുലി

ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളും മുൻ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാവും 2022 ഐസിസി ടി20 ലോകകപ്പിലെ അവസാന നാലിലെത്തുക എന്നാണ് ഗാംഗുലിയുടെ പ്രതീക്ഷ.

ദക്ഷിണാഫ്രിക്ക മികച്ച ബൗളിംഗ് ടീമാണ്, അത് ഓസ്‌ട്രേലിയയിൽ ഒരു ഘടകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിൽ ‘പ്രിയപ്പെട്ട’ ടീമുകൾ നിരവധിയുണ്ടെങ്കിലും, ന്യൂസിലൻഡ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിനാൽ, വലിയ വേദിയിൽ എന്തും സംഭവിക്കുമെന്ന് സൂപ്പർ 12 ലെ ആദ്യ മത്സരം തെളിയിച്ചുവെന്നും ഗാംഗുലി പറഞ്ഞു. ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ ശ്രീലങ്ക, അയർലൻഡ്, സിംബാബ്‌വെ, നെതർലൻഡ്‌സ് എന്നീ നാല് ടീമുകൾ സൂപ്പർ 12 ഘട്ടത്തിലേക്ക് കടന്നിരുന്നു.

Leave a comment