Cricket cricket worldcup Cricket-International Top News

ടി20 ലോകകപ്പിലെ സൂപ്പര്‍ 12-ൽ ശ്രീലങ്കയ്ക്കും വിജയം, അയർലൻഡിനെ കീഴടക്കിയത് 9 വിക്കറ്റിന്

October 23, 2022

author:

ടി20 ലോകകപ്പിലെ സൂപ്പര്‍ 12-ൽ ശ്രീലങ്കയ്ക്കും വിജയം, അയർലൻഡിനെ കീഴടക്കിയത് 9 വിക്കറ്റിന്

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കും വിജയത്തുടക്കം. സൂപ്പര്‍ 12-ലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക അട്ടിമറി വീരന്മാരായ അയര്‍ലന്‍ഡിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഏഷ്യൻ ചാമ്പ്യൻമാർ മറികടന്നത്. അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ വിജയശില്‍പ്പി.

അയര്‍ലന്‍ഡ് മുന്നോട്ടുവെച്ച 129 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസും ധനഞ്ജയ ഡി സില്‍വയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 31 റണ്‍സെടുത്ത ഡി സില്‍വ പുറതാതായെങ്കിലും പിന്നാലെ വന്ന ചരിത് അസലങ്കയെ കൂട്ടുപിടിച്ച് മെന്‍ഡിസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

കുശാല്‍ മെന്‍ഡിസ് 43 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 68 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 22 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത അസലങ്ക മെന്‍ഡിസിന് പിന്തുണ നല്‍കി. അയര്‍ലന്‍ഡിനായി ഗരെത് ഡെലാനി ഒരു വിക്കറ്റ് വീഴ്ത്തി.

Leave a comment