Cricket Cricket-International Top News

ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് സെവാഗ്; ടോപ്പ് സ്കോറർ ബാബർ

October 21, 2022

author:

ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് സെവാഗ്; ടോപ്പ് സ്കോറർ ബാബർ

ഐസിസി ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന വീരേന്ദർ സെവാഗ്. ഇന്ത്യയും ഓസ്‌ട്രേലിയയുമായിരിക്കും ആ ടീമുകളെന്നാണ് സെവാഗിന്റെ അഭിപ്രായം. സന്നാഹ മത്സരത്തിൽ കംഗാരുപ്പടയെ കീഴടക്കിയെങ്കിലും ഓസ്‌ട്രേലിയയെ സ്വന്തം തട്ടകത്തിൽ തോൽപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.

ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ എന്നിവരെ പിന്തള്ളി പാകിസ്ഥാൻ നായകൻ ബാബർ അസം ടോപ്പ് സ്കോററാവുമെന്നും സേവാഗ് പ്രവചിച്ചു. ”ബാബറിന്റെ ബാറ്റിങ് കാണുന്നത് നല്ല അനുഭവമാണ്. കോഹ് ലിയുടെ ബാറ്റിങ് കാണുമ്പോള്‍ അനുഭവപ്പെടുന്ന സമാധാനം ബാബറിലും കാണാം. ബാബര്‍ അസമിന്റെ ബാറ്റിങ് സന്തോഷിപ്പിക്കുന്നതാണ്”, സെവാഗ് പറഞ്ഞു.

മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൺ സെവാഗിന്റെ അഭിപ്രായത്തോട് യോജിച്ചു. ബാബറിന്റെ സ്ഥിരതയും റിസ്വാനുമായുള്ള കോമ്പിനേഷനും ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നതിന് സഹായിക്കുമെന്ന് പറഞ്ഞു.

Leave a comment