Cricket Cricket-International Top News

സൂപ്പർ താരത്തിന് പരിക്ക്, ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് തിരിച്ചടി

October 21, 2022

author:

സൂപ്പർ താരത്തിന് പരിക്ക്, ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് തിരിച്ചടി

ടി20 ലോകകപ്പില്‍ ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന് പരിക്ക്. ഫോമിലുള്ള ബാറ്റര്‍ ഷാന്‍ മസൂദിന് പരിശീലനത്തിനിടെ പരിക്കേറ്റതാണ് പാകിസ്ഥാന് ആശങ്കയായിരിക്കുന്നത്.

നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ മുഹമ്മദ് നവാസ് അടിച്ച പന്ത് തലയില്‍കൊണ്ട് പരിക്കേറ്റ മസൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മസൂദ് ഇപ്പോള്‍. മുഹമ്മദ് നവാസ് അടിച്ച ശക്തമായ ഷോട്ട് മസൂദിന്‍റെ തലയുടെ വലതുഭാഗത്താണ് പന്ത് കൊണ്ടത്.

പരിക്കുപറ്റുന്ന സമയത്ത് മസൂദ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഈ വര്‍ഷമാണ് ഷാന്‍ മസൂദ് പാകിസ്ഥാന് വേണ്ടി ട്വന്റി 20യില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ അരങ്ങേറിയ താരം രണ്ട് അര്‍ധസെഞ്ചുറി നേടി വരവറിയിച്ചിരുന്നു.

Leave a comment