Cricket cricket worldcup Cricket-International Top News

ടി20 ലോകകപ്പിൽ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് സച്ചിൻ

October 20, 2022

author:

ടി20 ലോകകപ്പിൽ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് സച്ചിൻ

ടി20 ലോകകപ്പിൽ ഇത്തവണ സെമി ഫൈനലിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. നിര്‍ണായകമായ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് സച്ചിന്റെ പ്രവചനം.

ഇന്ത്യ ഇത്തവണ കിരീടം നേടുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ഇന്ത്യ തീര്‍ച്ചയായും സെമി ഫൈനലിലുണ്ടാകും. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളായിരിക്കും സെമിഫൈനലിലെ മറ്റ് ടീമുകള്‍. ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ്. അവര്‍ക്കും സാധ്യതയുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

ഇന്ത്യ ഇത്തവണ മികച്ച ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത് എന്ന് പറഞ്ഞ സച്ചിന്‍ ബുംറയുടെ അഭാവത്തെക്കുറിച്ചും സംസാരിച്ചു. ‘ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ബുംറയില്ലാത്തത് സ്വാഭാവികമായും ഇന്ത്യന്‍ ടീമിനെ ബാധിക്കും. പക്ഷേ ഇന്ത്യന്‍ ടീം അത് മനസ്സിലാക്കി മുന്നോട്ടുപോയി. അതൊരു പോസിറ്റീവ് ചിന്തയാണ്. ബുംറയ്ക്ക് പകരം വന്ന ഷമി ലോകോത്തര ബൗളറാണ്. അദ്ദേഹം ഓസ്‌ട്രേലിയയ്‌ക്കെതിരേ കഴിവ് തെളിയിക്കുകയും ചെയ്തുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Leave a comment