Cricket Cricket-International Top News

ഡിസംബറിൽ ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങി ടീം ഇന്ത്യ

October 20, 2022

author:

ഡിസംബറിൽ ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങി ടീം ഇന്ത്യ

മൂന്ന് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റുകൾക്കുമായി ഈ വർഷം അവസാനം ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തും. 2015-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീം ബംഗ്ലാദേശിൽ പര്യടനത്തിനായി എത്തുക. മൂന്ന് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റ് പരമ്പരകൾക്കുമായി ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

അടുത്ത വർഷത്തെ ഏഷ്യാ കപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് പരമ്പര പ്രഖ്യാപനം പുറത്തുവരുന്നതും. ഡിസംബർ നാലിന് ലിമിറ്റഡ് ഓവർ പരമ്പരയോടെ ഇന്ത്യൻ പര്യടനം ആരംഭിക്കും. യഥാക്രമം ചാറ്റോഗ്രാമിലും (ഡിസംബർ 14), മിർപൂരിലും (ഡിസംബർ 22) രണ്ട് ടെസ്റ്റുകളോടെയാവും പരമ്പര സമാപിക്കുക.

അടുത്ത വർഷത്തെ ഏഷ്യാ കപ്പിനെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ കാരണം അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അഭിനന്ദിക്കുകയും ടൂർ വിജയകരമായി സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും പ്രതികരിച്ചു.

Leave a comment