Cricket Cricket-International Top News

ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി സൂര്യകുമാര്‍ യാദവ്

October 19, 2022

author:

ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി സൂര്യകുമാര്‍ യാദവ്

ഇന്ത്യാ-പാക് പോരാട്ടത്തിന് മുമ്പ് ഐസിസി ടി20 റാങ്കിംഗിലെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവ്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്താണ്. ബാറ്റിംഗ് റാങ്കിംഗില്‍ കെഎല്‍ രാഹുല്‍ പതിമൂന്നാം സ്ഥാനത്തും വിരാട് കോലി 15-ാം സ്ഥാനത്തും രോഹിത് ശര്‍മ പതിനാറാം സ്ഥാനത്തുമാണ്.

അതേസമയം ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം നാലാം സ്ഥാനത്തും ന്യൂസിലന്‍ഡിന്‍റെ ഡെവോണ്‍ കോണ്‍വെ അഞ്ചാം സ്ഥാനത്തുമാണ്. ബംഗ്ലാദേശിനും പാക്കിസ്ഥാനുമെതിരായ ത്രിരാഷ്ടര പരമ്പരയിലെ മികച്ച പ്രകടനത്തെത്തുടര്‍ന്ന് ന്യൂസിലന്‍‍ഡിന്‍റെ ഗ്ലെന്‍ ഫിലിപ്സ് ആദ്യ പത്തില്‍ എത്തിയത് മാത്രാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലെ ഏക മാറ്റം. ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം സ്ഥാനം കാത്തപ്പോള്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Leave a comment