Cricket Cricket-International Top News

ഒടുവിൽ ടോപ്ലി പുറത്ത്, പകരക്കാരനെയും പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

October 19, 2022

author:

ഒടുവിൽ ടോപ്ലി പുറത്ത്, പകരക്കാരനെയും പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിന് തിരിച്ചടി. ടീമിലെ മികച്ച പേസ് ബൗളറായ റീസ് ടോപ്ലിയ്ക്ക് ലോകകപ്പ് നഷ്ടമാകും. പരിക്ക് മൂലം താരം ടീമില്‍ നിന്ന് പുറത്തായി. കണങ്കാലിനേറ്റ പരിക്കാണ് ടോപ്ലിയ്ക്ക് തിരിച്ചടിയായത്.

ടോപ്ലിയ്ക്ക് പകരം ഇടംകൈയ്യന്‍ പേസ് ബൗളര്‍ ടൈമല്‍ മില്‍സിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ടോപ്ലിയ്ക്ക് പരിക്കേറ്റത്. കണങ്കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

2022-ല്‍ ഇംഗ്ലണ്ടിനുവേണ്ടി ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് റീസ് ടോപ്ലി. 16 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് ടോപ്ലി വീഴ്ത്തിയത്. ടോപ്ലിയ്ക്ക് പകരം ടീമിലെത്തിയ മില്‍സ് കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് ഏഴുവിക്കറ്റാണ് താരം കഴിഞ്ഞ ലോകകപ്പില്‍ വീഴ്ത്തിയത്.

Leave a comment