Cricket Cricket-International Top News

അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് പേസർ റീസ് ടോപ്ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

October 18, 2022

author:

അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് പേസർ റീസ് ടോപ്ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പേസർ റീസ് ടോപ്ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ സന്നാഹ മത്സരത്തിന് തൊട്ടുമുമ്പ് താരത്തിന് പരിക്കേറ്റതാണ് ഇംഗ്ലീഷ് ടീമിന് തിരിച്ചടിയായിരിക്കുന്നത്.

ഒക്ടോബർ 22 നാണ് അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. ഡെത്ത് ഓവറുകളിൽ ജോസ് ബട്ട്‌ലറുടെ വജ്രായുധമാണ് ടോപ്ലി. പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താനുള്ള കഴിവും പേസർക്കുണ്ട്. 2022ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ട് താരം ഫിറ്റ്നസ് നിലനിർത്താൻ ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പിന്മാറാൻ തീരുമാനിച്ചിരുന്നു.

ഈ കലണ്ടർ വർഷത്തിൽ 16 ടി20 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് വീഴ്ത്തിയ താരത്തിന് 7.8 എന്ന മികച്ച റേറ്റിൽ പന്തെറിയാനും കഴിഞ്ഞിട്ടുണ്ട്. സാം കറാനും ഡേവിഡ് വില്ലിയും ഇതിനകം 15 അംഗ ടീമിന്റെ ഭാഗമായതിനാൽ, ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ടോപ്ലിയെ മാറ്റി നിർത്താനും ഇംഗ്ലണ്ട് തയാറായേക്കും. ഒക്‌ടോബർ 26-ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം ക്വാളിഫയറിനെതിരെ താരം തിരിച്ചെത്തിയേക്കും.

Leave a comment