Cricket Cricket-International Top News

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

October 18, 2022

author:

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം. നമീബിയയെ 5 വിക്കറ്റിന് തകര്‍ത്താണ് നെതര്‍ലന്‍ഡ്‌സ് വിജയം സ്വന്തമാക്കിയത്. നമീബിയ ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം നെതര്‍ലന്‍ഡ്‌സ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ശേഷിക്കേ മറികടന്നു. അവസാന ഓവറുകളില്‍ കത്തിക്കയറിയ ബാസ് ഡീ ലീഡിയാണ് ടീമിന്റെ വിജയശില്‍പ്പി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച നമീബിയ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. 48 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത യാന്‍ ഫ്രൈലിന്‍കും 19 പന്തില്‍ 20 റണ്‍സെടുത്ത മൈക്കിള്‍ വാന്‍ ലിംഗനും ടീമിനായി തിളങ്ങി. 122 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനുവേണ്ടി 31 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ഓപ്പണര്‍ വിക്രംജിത്ത് സിങ്ങും 35 റണ്‍സ് നേടിയ മാക്‌സ് ഓ ഡൗഡും മികച്ച പ്രകടനം പുറത്തെടുത്തു.

ഈ വിജയത്തോടെ നെതര്‍ലന്‍ഡ് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് ടീമിനുള്ളത്. ടീം ഏകദേശം സൂപ്പര്‍ 12 പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്.

Leave a comment