Cricket cricket worldcup Cricket-International Top News

ടി20 ലോകകപ്പിൽ നിന്നും ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്ക പുറത്ത്

October 16, 2022

author:

ടി20 ലോകകപ്പിൽ നിന്നും ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്ക പുറത്ത്

ടി20 ലോകകപ്പിൽ നിന്നും ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്ക പുറത്ത്. ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ക്വാഡ്രിസെപ്സിന് പരിക്കേറ്റാണ് ദിൽഷൻ മധുശങ്ക മടങ്ങുന്നത്. ഏഷ്യാ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മധുശങ്കയുടെ പരുക്ക് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയാണ്.

താരത്തിന്റെ പകരക്കാരനെ ശ്രീലങ്ക ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിലെ ടീമിനൊപ്പം ശ്രീലങ്കയ്ക്ക് റിസർവ് ടീമംഗങ്ങളുമുള്ളതിനാൽ അവരിൽ ഒരാളെ തെരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ മത്സരത്തിൽ നമീബിയക്കെതിരെ 164 റൺസിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കക്കുള്ളത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 163 റണ്‍സെടുക്കുകയായിരുന്നു. 28 പന്തില്‍ 44 റൺസെടുത്ത ജാന്‍ ഫ്രൈലിങ്കും 16 പന്തില്‍ പുറത്താകാതെ 31 ജെജെ സ്‌മിത്തുമാണ് നമീബിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

നമീബിയ (പ്ലേയിംഗ് ഇലവൻ): മൈക്കൽ വാൻ ലിംഗൻ, ദിവാൻ ലാ കോക്ക്, സ്റ്റീഫൻ ബാർഡ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ്, ജാൻ ഫ്രൈലിങ്ക്, ജെജെ സ്മിറ്റ്, ഡേവിഡ് വീസ്, സെയ്ൻ ഗ്രീൻ, ബെർണാഡ് ഷോൾട്സ്, ബെൻ ഷികോംഗോ

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാതും നിസ്സാങ്ക, കുസൽ മെൻഡിസ്, ധനഞ്ജയ ഡി സിൽവ, ധനുഷ്‌ക ഗുണതിലക, ഭാനുക രാജപക്‌സെ, ദസുൻ ഷനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, പ്രമോദ് മധുഷൻ, മഹേഷ് തീക്ഷണ

Leave a comment