Cricket Cricket-International Top News

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും ഗാംഗുലി

October 16, 2022

author:

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും ഗാംഗുലി

ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയുന്ന സൗരവ് ഗാംഗുലി വീണ്ടും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക്. ഇതിനായി മുന്‍ ഇന്ത്യന്‍ നായകന്‍ ചൊവ്വാഴ്ച്ച നാമനിർദേശ പത്രിക സമർപ്പിക്കും. ശനിയാഴ്ച്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഈമാസം മുപ്പത്തിയൊന്നിനാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും.

ബിസിസിഐ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പേ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്‍റായിരുന്നു ഗാംഗുലി. ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷാണ് നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി. സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റാകും എന്ന് നേരത്തെ വ്യക്തമായിരുന്നു.

റോജർ ബിന്നി മാത്രമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത് നിലവിലെ സെക്രട്ടറിയായ ജയ് ഷാ സെക്രട്ടറിയായി തല്‍സ്ഥാനത്ത് തുടരുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായ ആശിഷ് ഷെലാറാകും ബിസിസിഐയുടെ പുതിയ ട്രഷറര്‍.

Leave a comment