Cricket Cricket-International Top News

ഐപിഎല്‍ സീസണിന് ആറു മാസം ശേഷിക്കേ പരിശീലനം പുനരാരംഭിച്ച് ധോണി

October 15, 2022

author:

ഐപിഎല്‍ സീസണിന് ആറു മാസം ശേഷിക്കേ പരിശീലനം പുനരാരംഭിച്ച് ധോണി

അടുത്ത ഐപിഎല്‍ സീസണിന് ആറു മാസം ശേഷിക്കേ പരിശീലനം പുനരാരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ നെറ്റ്‌സില്‍ ധോനി ബാറ്റിങ് പരിശീലിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

2020 ഓഗസ്റ്റ് 15-ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ. 2022 ഐപിഎല്‍ സീസണില്‍ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങിയ ധോനി 14 കളികളില്‍ നിന്ന് 33.14 ശരാശരിയില്‍ 232 റണ്‍സ് നേടിയിരുന്നു.

അതേസമയം അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള മിനി ലേലം ഡിസംബറില്‍ നടന്നേക്കും. തീയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 16നായിരിക്കും ലേലം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഫ്രാഞ്ചൈസികളുമായി സംസാരിച്ചശേഷമാകും തീയതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ വര്‍ഷത്തെപ്പോലെ മെഗാ താരലേലമല്ല മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. എങ്കിലും ഓരോ ടീമിനും 95 കോടി രൂപ ചെലവഴിക്കാന്‍ ലഭിക്കും.

Leave a comment