Cricket Cricket-International Top News

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ച് പാക് നായകൻ ബാബർ അസം

October 14, 2022

author:

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ച് പാക് നായകൻ ബാബർ അസം

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ച് പാകിസ്ഥാൻ ടീം നായകൻ ബാബർ അസം. പാകിസ്ഥാനായി ഈനേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ താരമാണ് ബാബർ.

ജാവേദ് മിയാൻദാദ്, സയീദ് അൻവർ, സലീം മാലിക്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ഷാഹിദ് അഫ്രീദി, മിഷ്ബാഹുൽ ഹഖ്, മുഹമ്മദ് യൂസഫ്, യൂനിസ് ഖാൻ, ഇൻസമാം-ഉൽ-ഹഖ് തുടങ്ങി പാകിസ്ഥാൻ ക്രിക്കറ്റിലെ പ്രശസ്തരായ താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ച മറ്റ് പാക് താരങ്ങൾ.

ഒക്ടോബർ 13-ന് ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടന്ന ന്യൂസിലൻഡ് ടി20 ത്രിരാഷ്ട്ര പരമ്പരയിലാണ് പുതിയ നേട്ടം ബാബർ അസം കൈവരിച്ചിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സ് തികക്കുന്ന ഏഷ്യന്‍ ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് ബാബര്‍ സ്വന്തമാക്കിയത്.

വിരാട് കോലിയുടെ റെക്കോര്‍ഡാണ് ബാബര്‍ മറികടന്നത്. 251 ഇന്നിംഗ്സിലാണ് ബാബര്‍ 11000 റണ്‍സ് പിന്നിട്ടത്. വിരാട് കോലി 261 ഇന്നിംഗ്സിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ 11000 റണ്‍സ് പിന്നിട്ടത്. 262 ഇന്നിംഗ്സില്‍ 11,000 പിന്നിട്ട ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

Leave a comment