Cricket Cricket-International Top News

ഒടുവിൽ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക്, സൂചനകൾ പുറത്ത്

October 14, 2022

author:

ഒടുവിൽ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക്, സൂചനകൾ പുറത്ത്

2023-ല്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.  അടുത്തവര്‍ഷം പാകിസ്ഥാനിലേക്ക്  ഇന്ത്യന്‍ ടീമിനെ ബിസിസിഐ അയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഉടന്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കാന്‍ സാധിക്കുകയുള്ളൂ.

അടുത്തവര്‍ഷം നടക്കുന്ന ഏഷ്യാകപ്പ് ഏകദിന ടൂര്‍ണമെന്റായാണ് നടത്തുന്നത്. ഏഷ്യാകപ്പിനുശേഷം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കും. 2005-2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചത്. ഈ അടുത്ത കാലത്താണ് മറ്റു ദേശീയ ക്രിക്കറ്റ് ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിന് എത്തിതുടങ്ങിയത്.

അടുത്തകാലത്ത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിനെത്തിയിരുന്നു. പാകിസ്ഥാനില്‍ രാഷ്ട്രീയ അവസ്ഥകളാണ് മറ്റു ടീമുകളെ അകറ്റിനിര്‍ത്തിയത്. 2008-ലാണ് അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. അന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു. ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്.

Leave a comment